Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള എന്‍.സി.സി ഫെസ്റ്റില്‍ പാലാ സെന്റ് തോമസ് കോളേജ് NCC നേവല്‍ വിംഗ് വിജയികളായി



കോട്ടയം ബസേലിയോസ് കോളേജ് സംഘടിപ്പിച്ച ഓള്‍ കേരള എന്‍.സി.സി ഫെസ്റ്റില്‍ പാലാ സെന്റ് തോമസ് കോളേജ് NCC നേവല്‍ വിംഗ് വിജയികളായി. 16 കേരളാ എന്‍.സി.സി ബറ്റാലിയന്‍ കമാണ്ടിങ്  ഓഫീസര്‍ കേണല്‍ ദാമോദരന്‍ എന്‍.സി.സി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഏക്താ എന്‍.സി.സി ഫെസ്റ്റില്‍ സീനിയര്‍ വിഭാഗം മികച്ച കേഡറ്റ് ആയി നേവല്‍ വിഭാഗത്തില്‍ നിന്നും വിശ്വജിത്ത് തെരഞ്ഞെടുക്കപ്പെട്ടു ഗാര്‍ഡ് ഓഫ് ഹോണര്‍ മത്സരത്തിലും, സ്‌പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും രണ്ടാം സ്ഥാനവും നേടിയാണ് എന്‍.സി.സി നേവല്‍ വിഭാഗം വിജയികളായത്.  നേവല്‍ വിങ് കേഡറ്റ് ക്യാപ്റ്റന്‍ ശ്രീജിത്ത് വി, പെറ്റി ഓഫീസര്‍ കേഡറ്റ് അഭിജിത് പി അനില്‍, ലീഡിംങ് കേഡറ്റ് വിശ്വജിത്ത് എന്നിവര്‍ NCC ഫെസ്റ്റിന് നേതൃത്വം നല്‍കി. കോളേജില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോണ്‍ മംഗലത്ത്, വൈസ് പ്രിന്‍സിപ്പാള്‍മാരായ ജോജി അലക്‌സ്, സോ.ഡേവിസ് സേവ്യര്‍, കോളേജ് ബര്‍സാര്‍ റവ. ഫാ മാത്യൂ ആലപ്പാട്ടുമേടയില്‍, നേവല്‍ വിങ് എ.എന്‍.ഒ ഡോ. അനീഷ് സിറിയക്ക് എന്നിവര്‍ കേഡറ്റുകളെ  അഭിനന്ദിച്ചു.




Post a Comment

0 Comments