Breaking...

9/recent/ticker-posts

Header Ads Widget

മുണ്ടന്‍കുന്ന് കവലയും പരിസരവും വൃത്തിയാക്കി



വലിച്ചെറിയല്‍ വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്തിലെ മുണ്ടന്‍കുന്ന് കവലയും പരിസരവും വൃത്തിയാക്കി. പഞ്ചായത്തിലെ ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ കെ രഘു നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ മാത്തുക്കുട്ടി ഞായര്‍കുളം, ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകര്‍മ്മസേന പ്രവര്‍ത്തകരായ അനിത സുനില്‍, ഹേമ ഹരീഷ്, തൊഴിലുറപ്പ് തൊഴിലാളികളായ ശാന്തമ്മ ജോസഫ്, ലീലാമണി, ഓട്ടോറിക്ഷാ തൊഴിലാളികളായ അനില്‍കുമാര്‍, അനിമോന്‍, സാമൂഹ്യപ്രവര്‍ത്തകരായ എം എ ബേബി, ജോഷി ആന്റണി, ബിജുപോള്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments