ഇരുചക്ര വാഹനത്തില്‍ വ്യാജ നമ്പര്‍ പതിച്ച് ഉപയോഗിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കല്‍ പത്തായപ്പടി ഭാഗത്ത് ചെമ്പു വീട്ടില്‍ ഷെജിന്‍ ബഷീര്‍ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വൈക്കം സ്വദേശിയുടെ പേരിലുള്ള ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ തന്റെ വാഹനത്തില്‍ പതിച്ച് ഉപയോഗിച്ച് വരികയായിരുന്നു. വൈക്കം സ്വദേശിയുടെ കയ്യിലുള്ള വാഹനത്തിന്റെ അതേ രീതിയിലുള്ള കളറും അതേ കമ്പനിയിലും ഉള്ള വാഹനമാണ് ഇയാള്‍ ഉപയോഗിച്ച് വന്നിരുന്നത്. കഴിഞ്ഞദിവസം പോലീസിന്റെ വാഹന പരിശോധനയില്‍ ഇയാള്‍ നിയമലംഘനം നടത്തിയതിന് പിടിയിലാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ വ്യാജ നമ്പര്‍ പതിച്ച മോട്ടോര്‍ സൈക്കിളാണ് ഉപയോഗിച്ചു വന്നിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു. വി.വി, ഇക്ബാല്‍ പി.എ, സി.പി.ഒ ജിറ്റോ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments