Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെടുത്തു.



മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും  കണ്ടെടുത്തു. ഇടുക്കി അടിമാലി സ്വദേശി  അമല്‍ K ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലാറ്റില്‍  കളരിയാമാക്കല്‍ ചെക്ക്ഡാമിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം ലഭിച്ചത്. 

അമലിനൊപ്പം ഒഴുക്കില്‍ പെട്ട് കാണാതായ മുണ്ടക്കയം സ്വദേശി ആല്‍ബിന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഭരണങ്ങാനം അസീസ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജര്‍മ്മന്‍ കോഴസ് പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ചയാണ് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് , ഈരാറുപേട്ട നന്മക്കൂട്ടം, ടീം എമര്‍ജന്‍സി എന്നിവരുടെ സംയുക്ത തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments