Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



മധ്യവയസ്‌കയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി വേലത്തുശേരി മാവടി ഭാഗത്ത് കല്ലുങ്കല്‍ സനോജ് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി ഏഴു മണിയോടുകൂടി ഇയാളുടെ ഭാര്യയുടെ അമ്മയായ മധ്യവയസ്‌കയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടില്‍ വച്ച്  ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍,എസ്.ഐ ഷാബുമോന്‍ ജോസഫ്, ജയപ്രകാശ് പി.ഡി, സി.പി. ഓ മാരായ ജിനു കെ. ആര്‍, അനീഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments