മലവെള്ളപ്പാച്ചിനെ തുടര്‍ന്ന് മാര്‍മല അരുവിയുടെ മറുകരയില്‍ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി. വൈകുന്നേരം 4 മണിയോടെ വൈക്കം സ്വദേശികളായ 5 യുവാക്കള്‍ ആണ് മാര്‍മല അരുവിയില്‍ കുടുങ്ങിയത്. ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വടംകെട്ടി എല്ലാവരെയും മറുകരയില്‍ എത്തിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പെട്ടെന്ന് നദിയില്‍ വെള്ളമുയര്‍ന്നതാണ് ഇവര്‍ കുടുങ്ങാന്‍കാരണമായത്.
0 Comments