തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബാംഗ്‌ളൂരില്‍ നിന്നും എത്തിയ അഫലേഷ് എന്ന 19 കാരനാണ് മരിച്ചത്. വാഗമണ്ണില്‍ വിനോദയാത്രയ്ക്കെത്തിയതായിരുന്നു അഫലേഷ് ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം. തിരികെ വരുംവഴി മാര്‍മല അരുവി കാണാനെത്തിയ ഇവര്‍ കുളിക്കാനായി അരുവിയില്‍ ഇറങ്ങുകയായിരുന്നു. മൂന്നുമണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി അംഗങ്ങളും ചേര്‍ന്ന് തെരച്ചില്‍നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
0 Comments