Breaking...

9/recent/ticker-posts

Header Ads Widget

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം നടന്നു



കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം സംക്രാന്തി കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്  അഡ്വക്കേറ്റ് കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് റ്റി.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. 25 വര്‍ഷത്തെ സേവനത്തിന് ശേഷം  സര്‍വീസില്‍ നിന്നും വിരമിക്കുന്ന യൂണിയന്‍  ജില്ലാ സെക്രട്ടറി  റ്റി.സി വിനോദിന്  യാത്രയപ്പ് നല്‍കി. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് കെ.എന്‍ വേണുഗോപാല്‍ ഉപഹാരം സമര്‍പ്പിച്ചു. യൂണിയന്‍ ഏരിയ സെക്രട്ടറി  കെ.എസ് ജയപ്രകാശ്  റിപ്പോര്‍ട്ടും,  ജില്ലാ സെക്രട്ടറി റ്റി.സി വിനോദ് സംഘടന റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി ട്രഷറര്‍  ജയ്‌സണ്‍ ജോസഫ്  കണക്ക് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി പ്രദീപ്, ജില്ലാ ട്രഷറര്‍ കെ പ്രശാന്ത്, കെ.ആര്‍ ചന്ദ്രമോഹനന്‍, ജസന്‍ തോമസ്, പി.പി ബിജേഷ്, എം.ആര്‍ ദിലീപ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി.ആര്‍ പ്രസാദ് , യൂണിയന്‍ ഏരിയ കമ്മിറ്റി അംഗം ബിജു എം.എസ് പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.




Post a Comment

0 Comments