Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നടുവിലൂടെ ഓടവെട്ടി. പ്രതിഷേധിച്ച് നാട്ടുകാര്‍



പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന റോഡ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വച്ചു. അതിരമ്പുഴ പഞ്ചായത്ത് 4-ാം വാര്‍ഡിലാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡ് സംരക്ഷിക്കുന്നതിനുമായി  റോഡിനു നടുവിലൂടെ ഓട നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  നടന്നത്. അശാസ്ത്രീയമായാണ് മഴവെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിര്‍മ്മിക്കുന്നതെന്ന് പരാതിയും ശക്തമായിരുന്നു. ചൂരക്കുളങ്ങര ലക്ഷംവീട് റോഡിന് നടുവിലൂടെയാണ് ഓട നിര്‍മ്മാണത്തിന് ശ്രമം നടത്തിയത്. അശാസ്ത്രീയ രീതിയില്‍ ഓടവെട്ടി നാട്ടുകാരെ ദുരിതത്തിലാക്കിയ അതിരമ്പുഴ പഞ്ചായത്തിന്റെ നടപടിക്കെതിരെ സിപിഐ എം പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. റോഡിനരികിലൂടെ നിലവില്‍ വെള്ളം ഒഴുകാന്‍ സംവിധാനം ഉണ്ടായിരുന്നിട്ടുo  റോഡ് നടുവിലൂടെ ഓടകുഴിച്ചത് റോഡ് തകര്‍ന്നതിനും ചെളിക്കുളമായി മാറുന്നതിനും കാരണമായി. റോഡിലെ വെള്ളം സ്വകാര്യ പുരയിടത്തിലേക്ക് ഒഴിക്കുവാന്‍ ശ്രമിക്കുന്നുവെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് ഓട മൂടിയെങ്കിലും നിര്‍മ്മാണം നിലച്ചതോടെ ഗ്രാമീണ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്. യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് സിപിഐഎം പ്രതിഷേധിച്ചത്. ലക്ഷം വീട് കോളനിയില്‍ നിന്നും ചൂരക്കുളങ്ങരയിലേയ്ക്ക് പ്രകടനവും സംഘടിപ്പിച്ചു. യോഗത്തില്‍ സിപിഐ  ലോക്കല്‍ സെക്രട്ടറി പി എന്‍ സാബു , ലോക്കല്‍ കമ്മിറ്റിയംഗം വി എന്‍ രാജപ്പന്‍ , ബ്രാഞ്ച് സെക്രട്ടറി സി ജി സജീവ്,  പഞ്ചായത്ത്  മുന്‍ മെമ്പര്‍ രതീഷ് രത്‌നാകരന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ രഞ്ജിത്ത് രാധാകൃഷ്ണന്‍ , നിമിഷ ഷാജി, എസ് അര്‍ജുന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments