കിടങ്ങൂര്‍ സൗത്ത് ചെമ്പിളാവ് റോഡില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മീനച്ചിലാറ്റിലേക്കു മറിഞ്ഞു. ആറ്റിറമ്പിലെ ചെറുമരങ്ങളില്‍ തട്ടി നിന്ന ഓട്ടോ ആറ്റില്‍ വീഴാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറും യാത്രക്കാരിയായ സ്ത്രീയും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
0 Comments