അദ്ധ്യാപകര്‍ക്കായി ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശില്‍പശാല മണര്‍കാട് സെന്റ് ജൂഡ് സ്‌കൂളില്‍ നടന്നു. മണര്‍കാട് തലപ്പാടി സെന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിന്റെയും, പുതുപ്പള്ളി ലിറ്റില്‍ കിങ്ഡം ഗ്ലോബല്‍ പ്രീ സ്‌കൂളിന്റെയും, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത് . ബാലാവകാശസംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി അദ്ധ്യാപകര്‍ക്കായി പഠന ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌നേഹ സാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ബീന ജേക്കബ്, വിനു സൂസന്‍ സക്കറിയ, അദ്ധ്യാപകരായ സജിത്ത് ഡി.പി.ഇ., തോമസ് മാത്യു തുടങ്ങിവര്‍ സംസാരിച്ചു.
0 Comments