ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. പാലാ കോഴ റോഡില്‍ മണ്ണയ്കനാട് യുപി സ്‌കൂള്‍ ജംഗ്ഷനു സമീപം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന കുറിച്ചിത്താനം രണ്ടാനിക്കല്‍ സായി എന്ന RM മാത്യുവാണ് മരണമടഞ്ഞത്. 54 വയസ്സായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ജോബിന്‍ നിസ്സാര പരിക്കുകളൊടെ രക്ഷപെട്ടു. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments