അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോംനേഴ്‌സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയില്‍ വീട്ടില്‍ ലിസി തമ്പി (56) മകന്‍ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകല്‍ അജ്ഞാതരായ ആരോ വീട്ടില്‍ കയറിവന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ വിശദമായ അന്വേഷണത്തില്‍ മോഷണം നടത്തിയത് ലിസി ആണെന്ന് കണ്ടെത്തുകയും അതു മറയ്ക്കുന്നതിന് ഒരു കഥ ഉണ്ടാക്കിയതാണെന്ന് തെളിയുകയുമായിരുന്നു, മോഷണം ശേഷം ആഭരണങ്ങള്‍ പണയം വെക്കുന്നതിനായി മകനെ ഏല്‍പ്പിക്കുകയായിരുന്നു. തിടനാട് എസ്.എച്ച്.ഒ പ്രഷോഭ്.കെ.കെ, എസ് ഐ മാരായ സജീവന്‍ വി, റോബി ജോസ്, രാജേഷ്, സിനി മോള്‍ സി.പി.ഓ മാരായ സജിനി, ശ്രീജിത്ത്‌കെഎസ്, ശ്രീജിത്ത് വി നായര്‍, അജീഷ് ടി ആനന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ്ചെയ്തത്.
0 Comments