ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസില്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങള്‍ നടന്നു. മാനേജര്‍ റവ. ഫാ ജോസഫ് പാനാമ്പുഴ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഫാ. ചാള്‍സ് പേണ്ടാനത്ത് സല്യൂട്ട് സ്വീകരിച്ച് പതാക ഉയര്‍ത്തി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പി.റ്റി.എ പ്രസിഡണ്ട് സജു കൂടത്തിനാല്‍ മെഡലുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് കായികാധ്യാപകന്‍ സെന്‍ അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
0 Comments