Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ കുറവിലങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി.



സിപിഐ കുറവിലങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന സന്ദേശവുമായ സിപിഐ നടത്തിവരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥാ സംഘടിപ്പിച്ചത്. കോഴയില്‍ നിന്നും ആരംഭിച്ച കാല്‍നട പ്രചരണ ജാഥ സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.എം. സദന്‍  ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എ.എന്‍. ബാലകൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ സന്ധ്യ സജികുമാര്‍, ഡയറക്ടര്‍ ദിലീപ് ഫിലിപ്പ്, മാനേജര്‍  പി.എന്‍. ശശി എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സമാപനസമ്മേളനം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എന്‍.രമേശന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സിപിഐ നേതാക്കളായ പി.ജി. ത്രിഗുണസെന്‍, ജെയിംസ് തോമസ്, വിജയന്‍, പി. കെ. മോഹനന്‍ ജോജോ   ആളോത്ത്, പി.ആര്‍. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments