കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് BJP യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന സന്ദേശവുമായി CPI നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥനടത്തി. സിറിയക് തോമസ് കാക്കനാട്ട് ജാഥ ക്യാപ്റ്റനും, വിനീത് പി വിജയന്‍, ജ്യോതി ബാലകൃഷ്ണന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരുമായ ജാഥയുടെ ഉദ്ഘാടനം ചെമ്പിളാവ് ജംഗ്ഷനില്‍ അഡ്വ തോമസ് VT നിര്‍വഹിച്ചു. കുമ്മണ്ണൂര്‍, കോട്ടപ്പുറം, കട്ടച്ചിറ, മാന്താടി വഴി ജാഥ ഹൈവേ ജംഗ്ഷനിലെത്തി സമാപിച്ചു. സമാപന യോഗം CPI ജില്ലാ അസിസ്റ്റന്റ് സെകട്ടറി മോഹന്‍ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. അശോക് കുമാര്‍ പൂതമന അധ്യകനായിരുന്നു. CPI നേതാക്കളായ ബാബു കെ ജോര്‍ജ്, PK ഷാജകുമാര്‍, അഡ്വ PR തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments