ഡിജിറ്റല്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് സര്‍വ്വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഔട്ട് ടേണ്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍.ജി.ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം റീ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധ സംഗമം നടത്തി. കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.പി ബോബിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.ആര്‍ തമ്പി, സെലസ്റ്റ്യന്‍ സേവ്യര്‍, TKC അജയന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments