പിതൃ തര്‍പ്പണത്തിന് പ്രസിദ്ധമായ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ വൈഷ്ണവ ചൈതന്യത്തെ കുടിയിരുത്തി പുതിയ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുന്നു. ചുറ്റുമതിലിനു വെളിയിലായി പ്രത്യേക വിഷ്ണു ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പിതൃസമര്‍പ്പണത്തിനുള്ള സൗകര്യവും ഒരുങ്ങും. ഇതോടൊപ്പം വിപുലമായ സൗകര്യത്തോടെ ഓഡിറ്റോറിയവും നിര്‍മ്മിക്കും. ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ട ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി ദേവഹിതം അറിയുന്നതിനുള്ള അഷ്ടമംഗല ദേവപ്രശ്‌നം ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു. ദേവപശ്‌നത്തില്‍ കോട്ടൂര്‍ പ്രസദ് നമ്പീശന്‍ മുഖ്യ ദൈവജ്ഞനും രതീഷ് പണിക്കര്‍ കായണ്ണ സഹദൈവജ്ഞനുമായിരിക്കും. ദേവപ്രശ്‌നത്തിനു മുന്നോടിയായി ക്ഷേത്രം തന്ത്രി ജ്ഞാന തീര്‍ത്ഥസ്വാമികള്‍ മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എം എന്‍ ഷാജി ,വൈസ് പ്രസിഡന്റ് സതീഷ് മണി, സെക്രട്ടറി ഒഎം സുരേഷ്, ദേവസ്വം മാനേജര്‍ കണ്ണന്‍ ഇടപ്പാടി , P S ശാര്‍ങ്ധരന്‍, പി എന്‍ വിശ്വംഭരന്‍ ,സജീവ് വയല, സിബി ചിന്നൂസ് ,രാജന്‍ ഇട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments