ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരണമടഞ്ഞു. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ ആക്കേകുന്നേല്‍ സണ്ണി ജോര്‍ജിന്റെ മകന്‍ സഞ്ജയ് സണ്ണിയാണ് (22) മരിച്ചത്. സഹയാത്രികനായ സുഹൃത്ത് വള്ളിക്കാട് മല്ലിക തോട്ടത്തില്‍ ആല്‍ബിന്‍ ജോണി (20) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 11.30ന് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ റൗണ്ടാന ഭാഗത്തായിരുന്നു അപകടം. സഞ്ജയ് സണ്ണിയും, സുഹൃത്തും ബൈക്കില്‍ വരുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
0 Comments