ഏറ്റുമാനൂര്‍ നഗരസഭ വെജിറ്റബിള്‍ മാര്‍ക്കറ്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോണ്‍ക്രീറ്റിങ് വര്‍ക്കുകള്‍ ചെയ്യുന്നതിന്റെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന വഴി അടച്ചു. നിര്‍മാണ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന കവാടം ഇന്നു മുതല്‍ ഒരാഴ്ചത്തേക്കു അടച്ചിടുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭാ കാര്യാലയത്തിനു സമീപം മത്സ്യ മാര്‍ക്കറ്റിന്റെ മുന്‍ഭാഗത്തുള്ള ഗ്രൗണ്ട് ബസ് സ്റ്റാന്‍ഡിനായി താത്കാലികമായി ഉപയോഗിക്കും. പ്രവേശന വഴി അടച്ചതോടെ ബസില്‍ കയറാന്‍ സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
0 Comments