കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ഹിന്ദി വാരാചരണതൊടാനുബന്ധിച്ചു ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 28 വരെയാണ് ഹിന്ദി വാരാചരണം നടക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്ററില്‍ കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് പ്രധാന അധ്യാപിക സുജ മേരി തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. രാഷ്ട്ര ഭാഷയായ ഹിന്ദിയെ സ്‌നേഹിക്കുവാനും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുവാനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നു പ്രധാന അധ്യാപിക പറഞ്ഞു. ഹിന്ദി വായന, എഴുത്ത്, സംസാരം എന്നീ ശേഷികള്‍ കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള നിരവധി കര്‍മ്മ പരിപാടികള്‍ വാരാചരണത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്നതായി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ രാഹുല്‍ ദാസ് കെ. ആര്‍. പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, ഹിന്ദി അധ്യാപിക സിസ്റ്റര്‍ ലൂസി, വിദ്യാര്‍ത്ഥികളായ ദേവനന്ദ, ആഷിത, അഖില,ആന്‍ മരിയ, ഹന്ന, ശിവബാല, രാഹുല്‍, അതുല്‍, ഫിയോണ ബിസ്മി, ദേവദത്തന്‍, അന്ന, ആരാധ്യ, സെലീന, കീര്‍ത്തന, പ്രണവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments