Breaking...

9/recent/ticker-posts

Header Ads Widget

പള്ളിക്കത്തോട് ഗവ.ഐ റ്റി ഐ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് തുടക്കം



പള്ളിക്കത്തോട് ഗവ.ഐ റ്റി ഐ  എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍  സ്വച്ഛതാ ഹി സേവ ക്യാമ്പയിന് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം സീനിയര്‍ ഗ്രൂപ്പ് ഇന്‍ട്രക്ടര്‍ പി ജി രാധാകൃഷ്ണ പണിക്കര്‍ നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഇന്‍ട്രക്ടര്‍ പി പി അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന ശുചിത്വബോധവത്കരണ സെമിനാറില്‍ ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴസണ്‍ ഹരികുമാര്‍ മറ്റക്കര മുഖ്യപ്രഭാഷണം നടത്തി. ഐ റ്റി ഐ പ്രിന്‍സിപ്പാള്‍ അജിത്കുമാര്‍ കെ സ്വച്ഛതാ ഹി സേവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അശ്വതി കെ കെ , അസി.പ്രോഗ്രാം ഓഫീസര്‍ സുധീഷ് എ എസ് , വൈസ് പ്രിന്‍സിപ്പാള്‍ ജോണ്‍സണ്‍ മാത്യു, എന്‍ എസ് എസ് വോളണ്ടിയര്‍ ക്യാപ്റ്റന്‍ അഭിലാഷ് സി എ, ധനുഷ് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments