രണ്ടു പതിറ്റാണ്ടു കാലം കടപ്പാട്ടൂര്‍ ദേവസ്വം സെക്രട്ടറി എന്ന നിലയില്‍ സമര്‍പ്പിത സേവനം നടത്തിയ എസ്.ഡി സുരേന്ദ്രന്‍ നായര്‍ വിരമിച്ചു. ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പു സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഉപഹാര സമര്‍പ്പണവും, ആദരിക്കലും സി.പി ചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് പി.എസ് ഷാജികുമാര്‍ പയനാല്‍ ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ സാജന്‍ ഇടച്ചേരില്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍, പഞ്ചായത്തംഗം സിജു എസ് നായര്‍, വേണുഗോപാലന്‍ നായര്‍ വണ്ടാനത്ത്, വി മുരളീധരന്‍ നായര്‍, പി ഭാസ്‌കരന്‍ നായര്‍, വിനോദ് പള്ളിയാടത്ത്, പി.ബി രാജേഷ്, ജിതേന്ദ്രകുമാര്‍, അനൂപ് എസ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments