കൈരളി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടത്തിയ 'വായനശാലകള്‍ വിദ്യാലയങ്ങളിലേയ്ക്ക് ' എന്ന പരിപാടിയുടെ ഭാഗമായി പുസ്തകക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍ ഡോ സിന്ധു മോള്‍ ജേക്കബ് നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ മാനേജര്‍ ഫാ തോമസ് മഠത്തില്‍പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ജോഷി ആന്റണി, തോമസ് വാക്കപ്പറമ്പില്‍, വത്സരാജന്‍ വെള്ളാമ്പേല്‍, പിടിഎ പ്രസിഡന്റ് അലക്‌സ് കച്ചിറമറ്റം, ബിനി ടീച്ചര്‍, ജോസ്‌കുട്ടി ഇളയാനി തോട്ടം എന്നിവര്‍ പ്രസംഗിച്ചു. പാഠപുസ്തകങ്ങള്‍ക്ക് പുറമെ അധിക വായനയ്ക്കുള്ള പുസ്തകങ്ങളും മാസികകളും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തന്നെ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ് കൈരളി വിജ്ഞാന കേന്ദ്രത്തിന്റെ പുസ്തകക്കൂടാരം പദ്ധതി. ആനുകാലികങ്ങളും സ്‌കൂളിലെ റീഡിങ് റൂമില്‍ സ്ഥാപിക്കും. ആദ്യത്തെ പുസ്തക കൂടാരം കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
0 Comments