Breaking...

9/recent/ticker-posts

Header Ads Widget

പൂവിട്ടു നില്‍ക്കുന്ന കറ്റാര്‍വാഴ അപൂര്‍വ്വ കാഴ്ചയാവുന്നു



ഔഷധ ഗുണമേറെയുള്ള കറ്റാര്‍വാഴ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും പൂവിട്ടു നില്‍ക്കുന്ന കറ്റാര്‍വാഴ അപൂര്‍വ്വ കാഴ്ചയാണ്. ഓറഞ്ചു നിറമുള്ള കറ്റാര്‍വാഴ പൂ കണ്ടിട്ടുള്ളവരും കുറവാണ്. കറ്റാര്‍വാഴ നട്ടുപിടിപ്പിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് പൂവിടുന്നത്. കറ്റാര്‍ വാഴപ്പോള വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നതുപോലെ  പൂവിനും ഔഷധ ഗുണമുണ്ട്. ഏറ്റുമാനൂര്‍ ആക്കിത്തൊട്ടിയില്‍ രവീന്ദ്രന്റെ  ഭാര്യ മായ നട്ടുവളര്‍ത്തിയ കറ്റാര്‍വാഴ പൂവണിഞ്ഞു നില്‍ക്കുന്നത് കൗതുകക്കാഴ്ചയാണ്. പത്തു വര്‍ഷത്തിലെറെയായി ചെടിച്ചട്ടിയില്‍ വളര്‍ത്തിയ കറ്റാര്‍വാഴയിലാണ് ഇപ്പോള്‍ പൂക്കള്‍ വിടര്‍ന്നിരിക്കുന്നത്.




Post a Comment

0 Comments