Breaking...

9/recent/ticker-posts

Header Ads Widget

ചിറക്കല്‍ കുളത്തിന്റെ സമര്‍പ്പണം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ നവീകരിച്ച ചിറക്കല്‍ കുളത്തിന്റെ സമര്‍പ്പണം ജോസ് കെ മാണിഎം.പി നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് അമൃത സരോവര്‍ പദ്ധതി യിലുള്‍ പ്പെടുത്തി യാണ്  ചിറക്കല്‍ കുളം നവീകരിച്ചത്.  പ്രകൃതി സംരക്ഷണത്തിനൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കുവാനും ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ യുവതലമുറയെ നീന്തല്‍ പരിശീലിപ്പിക്കുവാനും ചിറക്കല്‍ കുളം ഉപകരിക്കുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.


തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷനായിരുന്നു. ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാടിനു പ്രയോജനപ്പെടുന്ന വിധം നവീകരിക്കണ മെന്നും  തോമസ് ചാഴികാടന്‍ പറഞ്ഞു.


 ഇതോടനുബന്ധിച്ച് നടന്ന തൊഴില്‍ സംരംഭക വര്‍ക്ക് ഷെഡ്ഡിന്റെ നിര്‍മ്മാണ ഉദ്ഘാടനംമോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആദ്യം നവീകരിച്ച കുളമാണ് ചിറക്കല്‍ കുളം. . വാര്‍ഡ് മെമ്പര്‍ ഡാര്‍ലി ജോജി പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ മുതിര്‍ന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, പി എം മാത്യു, ജോസ്  പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കില്‍, വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യന്‍  തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു




Post a Comment

0 Comments