Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡിന്റെ അയര്‍ക്കുന്നം യൂണിറ്റ് സമ്മേളനം



ലൈസന്‍സ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍  ലെന്‍സ്‌ഫെഡിന്റെ അയര്‍ക്കുന്നം യൂണിറ്റ്  സമ്മേളനം കിടങ്ങൂര്‍ ചില്ലിസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  തോമസ് മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡിന്റെ സംസ്ഥാന ജില്ല ഏരിയ സമ്മേളനങ്ങളുടെ മുന്നോടിയായാണ്  യൂണിറ്റ് തല സമ്മേളനം നടന്നത്. യൂണിറ്റ് പ്രസിഡണ്ട് അനു സുകുമാര്‍ അധ്യക്ഷനായിരുന്നു. ലെന്‍സ്‌ഫെഡ് ജില്ലാ സെക്രട്ടറി കെ കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനില്‍കുമാര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രശ്മി രാജേഷ്, ലെന്‍സ്‌ഫെഡ് ഭാരവാഹികളായ ഇന്ദിര. പി.ആര്‍,കെ. ശ്രീജിത്ത്, ജോസ് ലെറ്റ് പി മാത്യു, ടി ബി രാജന്‍തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഘടന സെഷന്‍ ഏരിയ പ്രസിഡണ്ട് ജോണ്‍സണ്‍ ടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെല്‍ഫെയര്‍ സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് അംഗം കെ എന്‍ പ്രദീപ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.




Post a Comment

0 Comments