Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ സര്‍വ്വേകളിലൂടെ കണ്ടെത്തിയ മുഴുവന്‍ അതി ദരിദ്രകുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പ് 2023 - 24വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.  ഗ്രാമപഞ്ചായത്ത് അംഗം വിടി സുരേഷിന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍മുന്‍ വൈ: പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു.  മെഡിക്കല്‍ ഓഫീസര്‍മാരായ രാജേഷ് VR, സാം സാവിയോ, HI മാരായ രാജേഷ് , ശ്രീകാന്ത്  സെക്രട്ടറി സുനില്‍ S അസി. സെക്രട്ടറി സുരേഷ് കെ.ആര്‍ , വി.ഇ.ഒ കപില്‍ കെ എ , എ ഇ വൈഷ്ണ പ്രസാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.  അതിദരിദ്ര കുടുംബാംഗങ്ങള്‍ക്ക് മരുന്നും , ചികിത്സയും നല്‍കിയതോടൊപ്പം തുടര്‍ പരിപാലനത്തിനായി ഹെല്‍ത്ത് കാര്‍ഡുകളും വിതരണം ചെയ്തു.




Post a Comment

0 Comments