പാലാ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ NSS യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. പാല രൂപത കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നുംപുറം അധ്യക്ഷനായിരുന്നു. ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. NSS കോട്ടയം ജില്ലാ കണ്‍വീനര്‍ രാഹുല്‍ ആര്‍ സന്ദേശം നല്‍കി. നഗരസഭാംഗം ബിജി ജോജോ, രൂപത എജ്യൂക്കേഷനല്‍ ഏജന്‍സി അസി. സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലു കാലയില്‍, PTA പ്രസിഡന്റ് പാട്രിക് ജോസഫ് , ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ്, ജാസ്മിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments