വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പാലാ ഏരിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആറാമത് തിരുക്കുടുംബ സംഗമം പാല ളാലം പഴയ പള്ളി പാരിഷ് ഹാളില്‍ നടന്നു. സെന്റ് വിന്‍സന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് വിവിധ സഭകളിലെ സിസ്റ്റെഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെയും കുട്ടികളുടെയും ഒത്തുചേരലാണ് നടന്നത്. മാണിസി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് ബര്‍സാര്‍ ഫാ ജോണ്‍ മറ്റമുണ്ടയില്‍ അനുഗ്രഹം പ്രഭാഷണം നടത്തി . സമ്മേളനത്തിനുശേഷം വിവിധ സ്ഥാപനത്തിലെ അന്തേവാസികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നു നടന്നു . ലാലം പഴയ പള്ളി പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ ജോസഫ് ആലഞ്ചേരില്‍ സമ്മാനദാനം നിര്‍വഹിച്ചു. എ സി സെക്രട്ടറി തങ്കച്ചന്‍ കാപ്പന്‍, ബേബി ജോസഫ് അറക്കപ്പറമ്പില്‍ , സിസ്റ്റര്‍ ജോസ്മിത, ബെന്നി ജോണ്‍ , ബോസ് നെടുമ്പാലക്കുന്നേല്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി. ളാലം സെന്‍മേരിസ് പള്ളിയില്‍ കൊന്തനമസ്‌കാരവും വിശുദ്ധ കുര്‍ബാനയും നടന്നു.
0 Comments