മിഷന്‍ലീഗ് പാലാ മേഖല കലോത്സവത്തില്‍ പൂവരണിയ്ക്ക് നേട്ടം. പൂവരണി എസ് എച്ച് സണ്‍ഡേസ്‌കൂള്‍ രചന മത്സരങ്ങളില്‍ ഓവറോള്‍ ജേതാക്കളാവുകയും കലാമത്സരങ്ങളില്‍ ബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബൈബിള്‍ ടാബ്ലോയും സമൂഹഗാനവും ഒന്നാം സ്ഥാനം നേടി. മിഷന്‍ക്വിസ് ലളിതഗാനം, കവിതാരചന, ചെറുകഥ രചന, കളറിംഗ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി. വികാരി ഫാ. മാത്യു തെക്കേല്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വിജയികളെ ഡയറക്ടര്‍ ഫാ. എബിന്‍ തെള്ളിക്കുന്നേല്‍, ഹെഡ്മാസ്റ്റര്‍ മനു കെ ജോസ് കൂനാനിക്കല്‍, മിഷന്‍ലീഗ് പ്രസിഡന്റ് ജിബിന്‍ ജെയിംസ് മണിയന്‍ഞ്ചിറ, പി ടി എ പ്രസിഡന്റ് പൗലോച്ചന്‍ പഴേപറമ്പില്‍, പി ടി എ സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേല്‍ എന്നിവര്‍ അഭിനന്ദിച്ചു.
0 Comments