Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു.



കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. വയോജന മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചാണ് എലിക്കുളം മികച്ച വയോജന സൗഹൃദ പഞ്ചായത്തായത്. എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മകള്‍, വയോജന ഗ്രാമസഭ, വയോജന കായിക മേള, വയോജന വിനോദയാത്ര എന്നിവയും പഞ്ചായത്ത് നടത്തി. കൂടാതെ പഞ്ചായത്തിലെത്തുന്ന വയോജനങ്ങള്‍ക്കായി ഷുഗര്‍, പ്രഷര്‍ എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.  സംസ്ഥാനത്തെ മികച്ച വയോജന പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി കേക്കു മുറിച്ച്  മധുരം പങ്കുവച്ചു. സെക്രട്ടറി പി.റ്റി. മുഹസിന്‍ , വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, പഞ്ചായത്തംഗങ്ങളായ മാത്യൂസ് മാത്യു, സിനി ജോയ്, ആശാ മോള്‍, ദീപ ശ്രീജേഷ്, സൂര്യാ മോള്‍, സിനിമോള്‍, നിര്‍മ്മല ചന്ദ്രന്‍, യമുന പ്രസാദ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments