ഒരാഴ്ചയായി അതിരമ്പുഴ മാര്‍ക്കറ്റിലുള്ള പച്ചക്കറി കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നും സമരം നടത്തുന്ന ചുമട്ടുതൊഴിലാളികളും അവരുടെ നേതാക്കളും ചേര്‍ന്ന് തന്റെ ജീവിതം ദുസഹമാക്കി കൊണ്ടിരിക്കുയാണന്നന്നും വ്യാപാരി പി. എസ്. സതീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ കടയിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ലോഡ് ഇറക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. 15 വര്‍ഷമായി പച്ചക്കറി മാര്‍ക്കറ്റില്‍ വ്യാപാരം നടത്തിവരികയാണ് സ്റ്റോക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ പച്ചക്കറികള്‍, വീടിനോട് ചേര്‍ന്ന് ചെറിയ മുറികള്‍ ഉണ്ടാക്കി അവിടെ സൂക്ഷിച്ചു വരികയായിരുന്നു. ഇവിടെയും തങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന് പറഞ്ഞാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. യൂണിയനുകളില്‍ പെട്ട 10 തൊഴിലാളികളും അവരുടെ നേതാക്കളും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മാര്‍ക്കറ്റിലെ തന്റ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തന്നെയാണ് വീടിനുമുന്നില്‍ കൊടി കുത്തുകയും ഗേറ്റ് അടച്ചുപൂട്ടുകയും ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും എത്തിക്കുന്ന പച്ചക്കറി ലോഡ് ഇറക്കാന്‍ സമ്മതിക്കാതെ ചീഞ്ഞുപോകുന്നു. പച്ചക്കറി ചീഞ്ഞു പോയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവിനെതിരെ യൂണിയന്‍ നേതൃത്വം ജില്ലാ കോടതിയില്‍ നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്യാതെ വ്യാപാരിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവുണ്ടായി.
എന്നാല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട്സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുന്ന ചുമട്ടുതൊഴിലാളികളും യൂണിയന്‍ നേതാക്കളും തന്നെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ് സതീഷ്കുമാര്‍പറഞ്ഞു.
0 Comments