Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഏറ്റുമാനൂര്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ പോഷകാഹാര ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. പുന്നത്തറ ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ്  ശില്പശാല നടന്നത്. കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധന്‍ പി കെ അധ്യക്ഷനായിരുന്നു. ന്യൂട്രീഷനിസ്റ്റ് അമ്പിളി കൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിമോന്‍, ജെ എച്ച് ഐ ബിജു എസ് നായര്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശില്പശാലയില്‍ ഡോക്ടര്‍മാരായ ജെസ്‌ന, നീതു മോഹന്‍ എന്നിവര്‍ ആരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും വിശദീകരണവും നിര്‍ദ്ദേശങ്ങളും നല്‍കി.




Post a Comment

0 Comments