Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ചു



ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ  പിന്നിലിടിച്ചു അപകടം.  ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ മങ്കര കലുങ്ക് ജംഗ്ഷന് സമീപം ഉച്ചയ്ക്ക്  രണ്ട് മണിയോടെയാണ് അപകടം . റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കൂടല്ലൂര്‍ സ്വദേശിയുടെ കാറിന് പിന്നില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചു കയറിയത്. ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ടത്. അപകടത്തെ തുടര്‍ന്ന് പാലാ റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.




Post a Comment

0 Comments