Breaking...

9/recent/ticker-posts

Header Ads Widget

മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അനിവാര്യമാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം



മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അനിവാര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.  തെള്ളകം ചൈതന്യയില്‍  ചൈതന്യ കാര്‍ഷികമേളയുടെ  മൂന്നാം ദിവസം കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദ ദിന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം. കാര്‍ഷിക മേഖലയില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അതിനായുള്ള ഇടപെടലുകള്‍ എല്ലാതലങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  
കാഞ്ഞിരപ്പള്ളി രൂപതാമെത്രാനും  കെ.സി.ബി.സി ജെ.പി.ഡി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെയും കാര്‍ഷികക്ഷേമത്തിന്റെയും മുഖമാണ് ചൈതന്യ കാര്‍ഷികമേളയിലൂടെയും സ്വാശ്രയസംഘമഹോത്സവത്തിലൂടെയും ദര്‍ശിക്കുവാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു. . അനുഗ്രഹ പ്രഭാഷണവും മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണവും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു.   കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. സുനില്‍ പെരുമാനൂര്‍,  വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ജോര്‍ജ് ആട്ടയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും കാര്‍ഷിക പരിസ്ഥിതി സെമിനാറും ദമ്പതികള്‍ക്കായുള്ള വാട്ട് കപ്പ അരിച്ചില്‍ മത്സരവും 'നാട്യലയ' ഭരതനാട്യ മത്സരവും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളുടെഫ്ളാഷ് മോബ് മത്സരവും നടന്നു.

മേളയുടെ നാലാം ദിനം നവംബര്‍ 23-ാം തീയതി വ്യാഴാഴ്ച നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 12.45 ന് തേങ്ങാ പൊതിക്കല്‍ മത്സരവും നടത്തപ്പെടും.  ഒരു മണി  മണിയ്ക്ക് മാനസിക ആരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തും. 2.30 ന് 'ലാസ്യമേളം' നാടോടി നൃത്ത മത്സരവും 3.30 ന് നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിനിമാറ്റിക് ഡാന്‍സ് മത്സരവും 5 ന് 'രാജാ റാണി' കപ്പിള്‍ ഡാന്‍സ് മത്സരവും 6.30 ന് കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ്, ഫാര്‍മസി &  കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയുംഅരങ്ങേറും.


Post a Comment

0 Comments