ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ മിശിഹായുടെ രാജത്വ തിരുനാള്‍ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ശനിയാഴ്ച രാത്രിയില്‍ നടന്ന പട്ടണപ്രദക്ഷിണം ഭക്തി സാന്ദ്രമായി. ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പട്ടണപ്രദക്ഷിണം കോടതിപ്പടി, തുമ്പശേരിപ്പടി വഴി എംസി റോഡിലൂടെ കുരിശുപള്ളിയിലെത്തി ലദീഞ്ഞിനു ശേഷമാണ് സമാപിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.00നു വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. സ്‌കറിയ ചൂരപ്പുഴ. 6.00നു തിരുനാള്‍ പ്രദക്ഷിണം.പളളിയില്‍ നിന്നും ആരംഭിച്ച് നീണ്ടൂര്‍ റോഡിലൂടെ മരിയന്‍ കുരിശടിയിലെത്തി കണ്ണാറുമുകള്‍ റോഡിലൂടെ എം.സി റോഡില്‍ പടിഞ്ഞാറേ നടയില്‍ മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ എത്തി വരവേല്‍പ് സ്വീകരിച്ച ശേഷമാണ് പളളിയില്‍ സമാപിച്ചത്.
0 Comments