ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അപകട ഭീഷണി ഉയര്‍ത്തി പാലാ റോഡിലേക്ക് ചാഞ്ഞു നിന്ന മരം അധികൃതര്‍ മുറിച്ചു നീക്കി. അപകടാവസ്ഥയില്‍ ആയ മരം മുറിച്ചു നില്‍ക്കണമെന്ന് ഒരു വര്‍ഷക്കാലമായി വിവിധ സംഘടനകളും ഓട്ടോറിക്ഷ തൊഴിലാളികളും ആവശ്യപ്പെട്ടെങ്കിലും നഗരസഭ നടപടി സ്വീകരിച്ചിരുന്നില്ല. നവ കേരള സദസ്സിന് വേദിയാകുന്ന ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് മരം മുറിച്ചുമാറ്റിയത്.
0 Comments