കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര കടവില്‍ ബുധനാഴ്ച രാവിലെ കാണാതായ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ ഹരിയുടെ മൃതദേഹമാണ് ലഭിച്ചത്.. രാവിലെ പത്തര മുതല്‍ ആരംഭിച്ച തെരച്ചിലിനൊടുവില്‍ ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിനും സ്‌കൂബ ടീമിനും പുറമേ ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി സംഘവും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ നന്‍മക്കൂട്ടം പ്രവര്‍ത്തകരും എത്തി തെരച്ചിലില്‍ പങ്കാളികളായി.
രാവിലെ ഒന്‍പതരയോടെയാണ് ഹരി കടവിലെത്തിയത്. ആറിന്റെ സൈഡിലൂടെ ഹരി നടന്നുനീങ്ങുന്നത് കടവിലെത്തിയ മറ്റൊരാള്‍ കണ്ടിരുന്നു. പിന്നീട് ഹരിയെ കാണാതാവുകയായിരുന്നു. ഹരിയുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവില്‍ കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചിലാരംഭിച്ചത്. ആന പാപ്പാനായിരുന്ന ഹരി തിരുനക്കരയിലും കൊല്ലത്തും പാപ്പാനായി ജോലി ചെയ്തിതിട്ടുണ്ട്. കുറച്ചു കാലമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക്മാറ്റി.
0 Comments