Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന്



ഏറ്റുമാനൂരിന്റ വികസനം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പാറോലിക്കല്‍ ജംഗ്ഷനിലുള്ള ഹാങ്ഔട്ട് പ്ലേവേല്‍ഡില്‍  തോമസ് ചാഴിക്കാടന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ., മുന്‍ എം.പി. കെ.സുരേഷ്‌കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ് , അഡ്വ.വി.ബി. ബിനു, ലതിക സുഭാഷ്, അഡ്വ.ജി.രാമന്‍ നായര്‍ , ലൗലി ജോര്‍ജ് , സജി തടത്തില്‍, ബിന്‍സി സിറിയക്, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, തോമസ് മാളിയേക്കല്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.  നീണ്ടൂര്‍ റൂട്ടില്‍ നിന്ന് ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന 550 മീറ്റര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുക, പോലീസ് സ്റ്റേഷന്‍ ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലേക്ക് മാറ്റുകയും  അതെ കോമ്പൗണ്ടില്‍ തന്നെ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുകയും ചെയ്യുക, നാമമാത്രമായ കുട്ടികള്‍ മാത്രമുള്ള ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഗേള്‍സ് ഹൈസ്‌കൂള്‍ മിക്‌സഡ് ആക്കി വിന്യസിപ്പിക്കുക, പാലാ റോഡില്‍ മങ്കര ജംഗ്ഷനില്‍ ഉള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് വക നാലര ഏക്കര്‍ സ്ഥലം ഫുട്‌ബോള്‍ കോര്‍ട്ട്,  ബാഡ്മിന്റണ്‍ കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ഏറ്റുമാനൂരിന്റെ  വികസനത്തിനായി സമിതി നിര്‍ദ്ദേശിക്കുന്നത്. സമിതി പ്രസിഡന്റ് ബി.രാജീവ് , സെക്രട്ടറി അജാസ് വടക്കേടം, എന്‍. അരവിന്ദാക്ഷന്‍ നായര്‍ , വര്‍ക്കി ജോയി പൂവംനില്‍ക്കുന്നതില്‍, പി.എം.എച്ച്. ഇക്ബാല്‍, ഹനീഫ് മണക്കാട്, രാജു സെബാസ്റ്റ്യന്‍, അമ്മിണി സുശീലന്‍ നായര്‍ , പ്രീയാ ബിജോയി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments