ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ വീണ്ടും ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശം പരത്തും. നാളുകളായി കേടായി കിടന്ന ഹൈ മാസ്റ്റ് ലൈറ്റിന്റെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തനയോഗ്യമാക്കി. തുമ്പശ്ശേരിപ്പടി കോടതിപ്പടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
0 Comments