ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ പ്രവേശന കവാടം തകര്‍ന്നു. നാളുകളായി തകര്‍ന്നു കിടന്നിരുന്ന ഈ ഭാഗത്ത് മഴക്കാലം എത്തിയതോടെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വലിയ ഗര്‍ത്തങ്ങളായി മാറുകയും ആയിരുന്നു. ബസ് സ്റ്റേഷനില്‍ രാത്രികാലങ്ങളില്‍ ബസ് കയറാത്തതും സ്റ്റേഷനും പരിസര പ്രദേശങ്ങളും ഇരുട്ടിലാകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുകയുമാണ്. പ്രൈവറ്റ് ബസ് സ്റ്റേഷനിലേക്ക് കോട്ടയം ഭാഗത്തുനിന്നും എത്തുന്ന സ്വകാര്യ ബസ്സുകള്‍ അടക്കം ഈ വഴിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഏറെക്കാലമായി കുണ്ടും കുഴിയുമായ ഭാഗം ഒരു വര്‍ഷം മുന്‍പ് CPIM ന്റെ നേതൃത്വത്തില്‍ താത്കാലികമായി സഞ്ചാരയോഗ്യമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും റോഡ് സഞ്ചാരയോഗ്യമല്ലാതായി.
0 Comments