ഒഴുക്കില്‍പ്പെട്ട് മരിച്ച ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം വിദ്യാര്‍ത്ഥിനി ഹെലന്‍ അലക്‌സിന് നാട് വിടചൊല്ലി. രാവിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ചേര്‍ന്ന് അന്ത്യാജ്ഞലികളര്‍പ്പിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭൗതികശരീരം രാവിലെ എട്ടരയോടെ സ്‌കൂളിലെത്തിച്ചു. അധ്യാപകരും സഹപാഠികളും വിങ്ങിപ്പൊട്ടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, പ്രൊഫസര്‍ ലോപ്പസ് മാത്യു, ടോബിന്‍ കെ അലക്‌സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ഒന്‍പതരയോടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 3ന് വീട്ടിലാരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടന്നു. സംസ്‌കാരചടങ്ങുകള്‍ക്ക് പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു.
0 Comments