നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന വ്യാപകമായി എന്‍ ഡി എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി എന്‍ഡിഎ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപഞ്ചായത്ത് നടന്നു. BJP ദേശീയ കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്തു. ലോകത്ത് കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ കമ്യൂണിസ്റ്റ് നേതാക്കളെന്നും ശ്രീനഗരി രാജന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച ജനപഞ്ചായത്തില്‍, ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് സാബു. കെ. വി അധ്യക്ഷത വഹിച്ചു. ബി ജെ പി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഷാജി മാന്നാനം, ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുരേഷ് വടക്കേടം, സുരേഷ് മാടപ്പാട്,, മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് പട്ടിത്താനം, മണ്ഡലം സെക്രട്ടറി സനീഷ് ഗോപി, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി രാജേഷ് റ്റി. ആര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉഷ സുരേഷ്, രശ്മിശ്യാം, അജിശ്രീ മുരളി, രാധിക രമേശ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments