Breaking...

9/recent/ticker-posts

Header Ads Widget

പമ്പയിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും പമ്പയിലേയ്ക്ക്  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും രാത്രി എട്ടുമണിക്കാണ്  ശബരിമല തീര്‍ത്ഥാടകര്‍ക്കായി പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുറപ്പെടുന്നത്. 7. 45ന് ക്ഷേത്രം മൈതാനത്ത് നിന്നും സര്‍വീസ് ആരംഭിച്ച ബസ് സര്‍വീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്യാം പ്രകാശും ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പ്രൊഫ ശങ്കരന്‍ നായരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.   ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍.ജ്യോതി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ്. ബിജു, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ  സോമന്‍ ഗംഗാധരന്‍, സോമന്‍  നാരായണന്‍, ദിലീപ് മാളിയേക്കല്‍, സഞ്ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിലവില്‍ 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്.




Post a Comment

0 Comments