പുന്നത്തുറ ഗവ: UP സ്‌കൂളിലെ മഴവെള്ള സംഭരണിയുടെ പൈപ്പ്‌ലൈനിങ് സാമൂഹ്യവിരുദ്ധന്‍ നശിപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ഒരാള്‍ പൈപ്പ് തകര്‍ക്കുന്നത് അന്യസംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികള്‍ കണ്ടെങ്കിലും ഇവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റിജോ ജോസഫ് ആണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
0 Comments