Breaking...

9/recent/ticker-posts

Header Ads Widget

പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം



പെട്രോള്‍ സൗജന്യമായി നല്‍കാത്തതിന്റെ പേരില്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. പെട്രോള്‍ പമ്പില്‍ ബൈക്കില്‍ എത്തിയ യുവാവിന് പെട്രോള്‍ സൗജന്യമായി നല്‍കാത്തതാണ് അക്രമത്തിനു കാരണമായത്. ഏറ്റുമാനൂര്‍ കിസ്മത്തുപടിക്ക്  സമീപം പ്രവര്‍ത്തിക്കുന്ന പൊന്‍മാങ്കല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഗുണ്ടാ  സംഘത്തിന്റെ ആക്രമണം  ഉണ്ടായത്. പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പെട്രോള്‍ സൗജന്യമായി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് സംഘവും ചേര്‍ന്നു  ആക്രമം നടത്തുകയായിരുന്നു പമ്പിലെ ജീവനക്കാരന്‍ കിടങ്ങൂര്‍ സ്വദേശി സന്ദീപിനാണ് ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. താന്‍ പമ്പ് ജീവനക്കാരന്‍ മാത്രമാണെന്നും സൗജന്യമായി പെട്രോള്‍ നല്‍കാന്‍ ആവില്ലെന്നും സന്ദീപ് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമായത്. രാത്രി ഒരു മണിയോടുകൂടി  യുവാവും ഒപ്പം അഞ്ചു പേരും എത്തി കമ്പിവടിയും വടിവാളും അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട 5 പ്രതികളെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ  അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കും.




Post a Comment

0 Comments