Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല സ്‌പെഷ്യല്‍ ട്രെയിന് വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ്



ശബരിമല സ്‌പെഷ്യല്‍ ട്രെയിന് അപ്പാഞ്ചിറ വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇതാദ്യമായാണ് ശബരിമല സ്‌പെഷ്യല്‍ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കുന്നത്. എറണാകുളം കാരൈക്കുടി എറണാകുളം സ്‌പെഷ്യല്‍ ട്രെയിനാണ് സ്റ്റോപ്പ് അനുവദിച്ചത്. വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥമാണ്  ആപ്പാഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 28 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും വെളുപ്പിന് 04:45ന് എറണാകുളം ജംഗ്ഷന്‍ നിന്നും ആരംഭിച്ച് രാത്രി 07 മണിക്ക്  കാരൈക്കുടി ജംഗ്ഷനില്‍ എത്തിച്ചേരും. രാത്രി 11: 30ന് കാരൈക്കുടി ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:49ന് വൈക്കത്ത് എത്തും. കൊല്ലം ചെങ്കോട്ട പാതയിലൂടെയുള്ള ഈ വര്‍ഷത്തെ ആദ്യ ശബരിമല സ്‌പെഷ്യല്‍ട്രെയിനാണ്ഇത്.




Post a Comment

0 Comments