കടുത്തുരുത്തി മങ്ങാട്ടില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍, കെ എസ് പുരം മണ്ണംകുന്നേല്‍ ജനാര്‍ദ്ദനന്റെ മകന്‍ ശിവദാസ് (49), ഭാര്യ ഹിത ശിവദാസ് (36)എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ ഇല്ലാത്തതിന്റെ മനോവിഷമവും, സാമ്പത്തിക ബുദ്ധിമുട്ടും ആണ്, ആത്മഹത്യ ചെയ്തതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. അറുന്നൂറ്റിമംഗലത്തുള്ള ലേഡി സ്റ്റോറില്‍ ജോലി നോക്കുകയായിരുന്നു. കടുത്തുരുത്തി പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവരുടെയും സംസ്‌കാരം നടത്തി.
.
0 Comments