ഡയല്‍ ഡോക്ടര്‍ ഹോം ഫാമിലി ക്ലിനിക്കും ഡോക്ടേഴ്‌സ് കെയര്‍ ലാബും കട്ടച്ചിറ കൂടല്ലൂര്‍ കവലയിലെ ചേത്തലില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോക്ടര്‍ വീടുകളിലെത്തി രോഗികളെ പരിശോധിക്കുന്നതിനും മരുന്നുകള്‍ നേരിട്ട് വീടുകളിലെത്തിക്കുന്നതിനും ആധുനിക രോഗനിര്‍ണ്ണയ സൗകര്യവുമായാണ് ഡയല്‍ ഡോക്ടര്‍ ഹോം ഫാമിലി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഫാമിലി ക്ലിനിക്കിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികരയും ഡോക്ടേഴ്‌സ് കെയര്‍ലാബിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ES ബിജുവും നിര്‍വഹിച്ചു.
.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. ഡോ. അരുണ്‍ മുരളിധരന്‍, ഡോ നെവിന്‍ സാവിയോ, ഡോ.ടോണി അലോഷ്യസ് എന്നീ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അരുണ്‍ TR ലാബറട്ടറിയുടെ ചാര്‍ജ് വഹിക്കും. കുടുംബ ഡോക്ടര്‍ എന്ന ആശയമുള്‍ക്കൊണ്ട് ക്ലിനിക്കിലും വീടുകളിലെത്തിയും ചികിത്സ നല്‍കുക, മരുന്നുകള്‍ മിതമായ വിലയില്‍ ലഭ്യമാക്കുക, രോഗനിര്‍ണ്ണയ പരിശോധന എന്നിവയാണ് കൂടല്ലൂര്‍ കവലയില്‍ തുടക്കമിട്ട ഡയല്‍ ഡോക്ടര്‍ ഹോം ഫാമിലി ക്ലിനിക്കിന്റെ പ്രത്യേകത.
0 Comments